"ലിസണ്‍ ടു മീ, ജെയ്ക്..., ജെയ്ക്, എടാ...,ലിസണ്‍..."
മിഷേലിന്റെ ഉറക്കെയുള്ള ശബ്ദം അവഗണിച്ച്, റിസീവര്‍ ക്രാഡിലിലേയ്ക്ക് ബാങ്ങ് ചെയ്തിട്ട് ജെയ്ക് ഗരാജിലേയ്ക്ക് കുതിച്ചു.
"ജെയ്ക്ക്, വാട്‘ ഹാപ്പന്റ് ? കടയില്‍ നീയും വേണം... ഇന്ന് സ്റ്റോക്ക് വരും. വേറാറ്യൂ ഗോയിംഗ് മാന്‍ ?" പപ്പ ഇടയില്‍ ചാടിവീഴാന്‍ നോക്കി. പോക്ക് പന്തിയല്ലെന്ന് തോന്നിക്കാണും.
"ഗോട്ട ഗോ പാ, യൂ ഡീല്‍ വിത്‌ദ സ്റ്റോക്ക്", പിന്നില്‍ വാതില്‍ വലിച്ചടച്ച് അസ്ത്രവേഗത്തില്‍ ജെയ്ക് ഗരാജിലെത്തി.ഒരു കുതിപ്പ് മതിയായിരുന്നു ഡ്രൈവര്‍ സീറ്റിലെത്താന്‍. ടോപ്പ് കയറ്റിയിട്ടു. ഗരാജിന്റെ ഡോര്‍ ഉയര്‍ന്നതും ഒരു ചാട്ടത്തോടെ എഫ്.ജെ. മുന്നോട്ടു കുതിച്ചു.
ചുറ്റുവട്ടത്തെ വെറുപ്പിക്കുന്ന സ്ക്രീച്ചി ശബ്ദത്തോടെ എഫ്.ജെ.യുടെ ചക്രങ്ങള്‍ ഗേറ്റിനു വെളിയില്‍ കടന്ന്, കിഴക്കുദിശയിലേയ്ക്ക് പറന്നുനീങ്ങി. മൂന്നാമത്തെ സിഗ്നലില്‍ വച്ചൊരു ടോപ്പ്-ലെസ്സ് റാംഗ്ലര്‍ ജെയ്ക്കിനു കുറുകെ ചാടി. ടയറുകള്‍ സ്ക്രീച്ചിയുടെ പരകോടിയിലെത്തി നിലവിളിച്ചുകഴിയുമ്പൊഴേയ്ക്കും ജേയ്ക് എഫ്.ജെ., റാംഗ്ലറില്‍ ഉരസിനിര്‍ത്തി.
പിന്നില്‍ നിന്നാരോ കാറുകാര്‍ ഹോണ്‍ അടിക്കുന്നുണ്ട്. റാംഗ്ലറില്‍ നിന്ന് തല വെളിയിലേയ്ക്കിട്ട് മിഷേല്‍ ജെയ്കിന്റെ നേരെ കൈവീശിക്കാട്ടി. തന്റെ വണ്ടി സൈഡിലൊതുക്കിയിട്ടിട്ട് ജെയ്കിന്റെ സമ്മതത്തിനു മുന്നേ, മിഷേല്‍ എഫ്.ജെ.യില്‍ ചാടിക്കയറി.
മുന്നോട്ട് കുതിക്കുന്ന എഫ്.ജെ.യിലിരുന്ന്, മിഷേല്‍ ജെയ്ക്കിന്റെ കണ്ണുകളില്‍ സൂക്ഷിച്ചുനോക്കി ചോദിച്ചു :
“ആ‘ യു ഹൈ ?”
“ഷടാപ്” ജെയ്ക് മുഖം തിരിച്ചു.
“നോ, സീരിയസായിട്ടും പറയ്..”
“കട്ടിറ്റ് ഔട്ട് മിഷ്, യൂ നോ ഐ ക്വിറ്റ് ലോംഗ് ടൈമെഗോ”
“ക്കേ, ജസ്റ്റ് ഫ്യൂ ടെക്കി ഷോട്സ്, ദാറ്റ്സോള്‍.. റൈറ്റ് ?” മിഷേല്‍ വിഷയം അവസാനിപ്പിച്ചു.
ജെയ്ക് മറുപടിയൊന്നും കൊടുത്തില്ല. ഡിസ്ക് പ്ലെയര്‍ ഓണ്‍ ചെയ്തു. മിഷേല്‍ കൈ നീട്ടി പ്ലെയറിന്റെ നോബ് വലത്തേയ്ക്ക് കറക്കിവിട്ടു. പിന്നിലെ ഗ്ലാസ് വിന്‍ഡോ, പ്ലെയര്‍ പുറത്തുവിടുന്ന ഓരോ ബേസ് ബീറ്റിനും വിറയ്ക്കുന്നുവെന്ന്, ആര്‍വീയെം വ്യക്തമായി കാട്ടിത്തരുന്നു.
ദീര്‍ഘനിശ്വാസത്തോടെ ജെയ്ക്ക്, എഞ്ചിന്‍ ക്രൂസ് മോഡില്‍ നിന്ന് മാറ്റി, ഗ്യാസ് പെഡല്‍ ചവിട്ടിത്താഴ്ത്തി. പന്ത്രണ്ട് വാല്‍-വുകളുടെയും പരമാവധി ആയത്തില്‍ എഫ്.ജെ. ഗാല്‍-വസ്റ്റണ്‍ ബീച്ചിന്റെ നേരെ ഗ്ലൈഡ് ചെയ്തു.
“അവര്‍ എന്തോ ചെയ്യട്ടെ. കഴിഞ്ഞതുകഴിഞ്ഞുവെന്നു കരുതിയാല്‍ മതി” പിന്നിലേയ്ക്കോടിപ്പോകുന്ന റോഡില്‍ കണ്ണുകളാഴ്ത്തി മിഷേല്‍ പറഞ്ഞു. “ജെയ്ക്, ഡോണ നല്ലവളാണെന്നാണ് ഞാനും കരുതിയത്” ജെയ്കിന്റെ മുഖത്തേയ്ക്കൊന്നു നോക്കിയിട്ട് ചെറിയൊരു ചിരിയോടെ മിഷേല്‍ തുടര്‍ന്നു. “മെഴുത്ത പഞ്ചാബിപ്പെണ്ണിനെ കെട്ടാന്‍ നിനക്ക് യോഗമില്ലെന്നു കരുതിയാല്‍ മതി”
“മിഷ്, ഡോണയല്ല തെറ്റുകാരി. ആ വെള്ളക്കാരന്റെ തന്ത്രമാണ് അവളെ എന്നില്‍ നിന്ന് അകറ്റിയത്’". ജെയ്ക് പറഞ്ഞു. ജെയ്കിന്റെ കൂര്‍മ്പന്‍ കണ്ണുകള്‍ കണ്ടിട്ട്, മിഷേല്‍ മുഖം തിരിച്ച് സൈഡ് ഗ്ലാസിലൂടെ പുറത്തേയ്ക്ക് നോക്കി.
വലതുവശത്തെ കാഴ്ചകളില്‍ നിന്ന് മുഖമെടുക്കാതെ മിഷേല്‍ ജെയ്ക്കിനോട് ചോദിച്ചു “എന്നാലും നാലുവര്‍ഷം കോളേജില്‍ വച്ച് പിരിയാത്ത സ്നേഹത്തിന്, ഇപ്പോള്‍ പെട്ടെന്ന് നിന്നെ വേണ്ടാതാകാന്‍ എന്താവും കാരണം ?”
വലതുകൈമുഷ്ഠിയുടെ കീഴ്ഭാഗം ഡാഷ് ബോര്‍ഡില്‍ അമര്‍ത്തിയിടിച്ചുകൊണ്ട് ജെയ്ക് മറുപടി പറഞ്ഞു : “പറഞ്ഞില്ലേ മിഷ്, ആ സ്വര്‍ണ്ണത്തലമുടിക്കാരന്‍ സായിപ്പാണ് അവളെ തട്ടിപ്പറിച്ചത്”
“ജെയ്ക്, നിന്നോടീ വിവരം ഇപ്പോള്‍ ഫോണ്‍ വിളിച്ച് പറയേണ്ടായിരുന്നുവെന്ന് എനിക്ക് തോന്നുന്നു. നീയവളെ മറന്നുതുടങ്ങിയിരിക്കുമെന്ന് കരുതിയാണ്, 'അവന്‍ ഇപ്പോള്‍ ഗാല്‍-വസ്റ്റോണില്‍ വരുന്നുണ്ടെന്ന' വിവരം നിന്നോട് പറയാമെന്ന് ഞാന്‍ കരുതിയത്”
“മിഷ്, യുനോ, നാലു വര്‍ഷത്തിലൊരിക്കല്‍ പോലും, സ്വാര്‍ത്ഥമായി ഉപയോഗിക്കാതെയാണ് ഞാന്‍ അവളെ പ്രണയിച്ചത്. നിനക്കറിയുമോ.. ഞാന്‍ എന്റെ പപ്പായുടെ കള്‍ച്ചര്‍ ഫോളോ ചെയ്യണമെന്ന് പോലും കരുതി.........”
“മതി ജെയ്ക്“. മിഷേല്‍ ഇടയ്ക്കുകയറി. “നീ വിഡ്ഡിയാണ്. പ്രയോഗത്തില്‍ ജീവിക്കാനറിയാത്ത വികാരജീവി. ഉള്ളിലുള്ള നന്മ പുറത്തുകാട്ടാനറിയാത്ത ഒന്നാം ക്ലാസ് ഡംബോ“
ശ്വാസമെടുത്തിട്ട് മിഷേല്‍ തുടര്‍ന്നു : “ഞാന്‍ ഫോണില്‍ പറഞ്ഞതും കേട്ട് നീ എടുത്തുചാടിയത് മനസ്സിലാക്കിയാണ്, ഞാന്‍ നിന്റെ കൂടെ വന്നത്. ഒറ്റയ്ക്ക് ആ വെള്ളക്കാരന്റെ അടുത്ത് ചെന്ന് നീയെന്തെങ്കിലും കടുംകൈ കാട്ടാതിരിക്കാന്‍“
“വെള്ളക്കാരന്‍ ! മിഷ്.., ചതിയിലൂടെ മറ്റുള്ളവരുടെ വകകള്‍ കൈക്കലാക്കുന്നതിന് ടെക്സസിലെന്താണ് ശിക്ഷയെന്ന് നിനക്കറിയാമല്ലോ അല്ലേ ?“
“ജെയ്ക്, ലിസണ്‍ ടു മീ ബഡീ, ആ സായിപ്പ് അധികം വൈകാതെ അവളെ വിട്ട് വേറൊരുത്തിയുടെ പിന്നാലെ പോകും. അതു തന്നെയാണ് അവള്‍ക്കുള്ള ശിക്ഷ. അതിനപ്പുറം കടുംകൈയൊന്നും നീ ഇപ്പോള്‍ ചെന്ന് കാട്ടരുത്“
മിഷേല്‍ ജെയ്കിന്റെ വലതു കൈപ്പത്തി, പതിയെ ഇരുകൈകള്‍കൊണ്ടും എടുത്തുയര്‍ത്തി തടവി. ജെയ്ക് കൈ വിടുവിച്ചു. മടി വിചാരിക്കാതെ, മിഷേല്‍ ജെയ്കിന്റെ വലതുതോള്‍ അമര്‍ത്തിത്തിരുമ്മാന്‍ തുടങ്ങി.
മിഷേലിന്റെ മൊബൈല്‍ ശബ്ദിച്ചു. ഫോണെടുത്ത് മിഷേല്‍ പറഞ്ഞു “ഹണീ, ബിഫോര്‍ യൂ ആസ്ക്, വീ ആര്‍ ഓകേ. ആ സായിപ്പിനോട് ഒരു ഹലോ പറഞ്ഞിട്ട് ഞങ്ങള്‍ വേഗം വരാം. പ്ലീസ് ഡോണ്ട് വറി”
ഫോണില്‍ നിന്ന് പുരുഷശബ്ദം “ക്കേ. മേക്ക് ഷുവര്‍ ജെയ്ക് ഡോണ്ട് കില്‍ ദാറ്റ് പൂവര്‍ വൈറ്റ് ഗൈ”
ചിരിച്ചുകൊണ്ട് മിഷേല്‍ മറുപടി കൊടുത്തു. “ഗാട്ടിറ്റ്. സീയൂ സൂണ്‍”
യാത്രയവസാനിപ്പിച്ചുകൊണ്ട്, എഫ്.ജെ. ഗാല്‍-വസ്റ്റോണ്‍ ബീച്ചിലേയ്ക്കുള്ള കവാടം കടന്ന് അകത്തേയ്ക്ക് കുതിച്ചു.
“ജെയ്ക്, സ്പീഡ് കുറയ്ക്കെടോ“
അതുകേള്‍ക്കാത്തമാതിരി ജെയ്ക് ബീച്ചിന്റെ ടാര്‍ റോഡും കടന്ന് പാര്‍ക്കിംഗ് ലാട്ടിലേയ്ക്ക് എഫ്.ജെ. പായിച്ചു. സീറ്റ് ബെല്‍റ്റ് അഴിയ്ക്കാന്‍ തുടങ്ങിയ മിഷേലിനെ അമ്പരപ്പിച്ചുകൊണ്ട്, പാര്‍ക്കിംഗ് ലാട്ടില്‍ നിര്‍ത്താതെ എഫ്.ജെ., ലാട്ടില്‍ നിന്നും ഒന്നരയടി താഴെ, പൂഴിപ്പുറത്തേയ്ക്ക് ഓടിയിറങ്ങി. കുതിച്ചുവരുന്ന എഫ്.ജെ. കണ്ട് ബീച്ചിനരികില്‍ നിന്നവരെല്ലാം ഓടിമാറി.
“ജെയ്ക്, നീയെന്തു ഭാവിച്ചാ” മിഷേല്‍ നിലവിളിയുടെ വക്കിലെത്തി.
“എവിടെയാണ് ആ സായിപ്പ് വന്നതെന്ന് പറഞ്ഞത് ?“
“നോര്‍ത്ത് ഗാര്‍ഡ് പോസ്റ്റിനടുത്ത്” മിഷേലിന്റെ സ്വരം വിറയ്ക്കുന്നുണ്ടായിരുന്നു.
നിമിഷങ്ങള്‍ക്കകം എഫ്.ജെ. നോര്‍ത്ത് ഗാര്‍ഡിനടുത്തെത്തി. ജെയ്ക് ചുറ്റും നോക്കിയിട്ട് ചാടിയിറങ്ങി. മിഷേല്‍ ഡ്രൈവിംഗ് സീറ്റില്‍ കയറിയിരുന്ന് വണ്ടി പോസ്റ്റിനടുത്ത് ഒതുക്കിയിട്ടു.
തന്റെ സര്‍ഫ് ബോര്‍ഡ് ഒരു മിനിട്രക്കിന്റെ മുകളില്‍ കയറ്റി കെട്ടിവയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നയാളുടെ അടുത്തേയ്ക്ക് ജെയ്ക് നടന്നു ചെന്നു.
“നീഡ് സം ഹെല്പ്... മാന്‍ ?” ജെയ്ക് ചോദിച്ചു.
“ഓ, യാ. ക്യാന്‍ യൂ ലിഫ്റ്റ് ദ അദര്‍ എന്‍ഡ് ആന്‍ഡ് പ്ലെയ്സിറ്റ് ഓണ്‍ ദ ക്യാരിയര്‍” അപരിചിതന്‍ അശ്രദ്ധമായി മറുപടി നല്‍കി.
“വൈ നോട്ട്“ ജെയ്ക് സര്‍ഫ് ബോര്‍ഡിന്റെ അറ്റം പിടിച്ചുയര്‍ത്തി ക്യാരിയറിന്റെ മുകളില്‍ വച്ചു.
“യൂ ആര്‍ ഡോണാസ് ന്യൂ ബോയ്ഫ്രണ്ട്, റൈറ്റ് ?” ജെയ്ക് വെള്ളക്കാരനോട് ചോദിച്ചു.
സര്‍ഫ് ബോര്‍ഡിന്റെ ക്ലിപ്പിടാനായി കുനിയുന്നതിനിടയില്‍, സായിപ്പ് ചോദ്യം ഇഷ്ടപ്പെടാതെ തിരിച്ചു ചോദിച്ചു “വൈ ?, യൂ നോ ഡോണാ ? ഹൌ ഡൂ യൂ നോ ഹെര്‍?”
മറുപടി പറയുന്നതിനു മുന്‍പ്, സര്‍ഫ് ബോര്‍ഡിന്റെ തുമ്പില്‍ പിടിച്ച് ജെയ്ക് ശക്തിയായി മുന്നോട്ടു തള്ളി. ജെയ്ക് ഉദ്ദേശിച്ചതിലും കൃത്യമായി സര്‍ഫ് ബോര്‍ഡ് സ്വര്‍ണ്ണത്തലമുടിയുള്ള വെള്ളക്കാരന്റെ നെറ്റിയില്‍ ചെന്ന് ശക്തിയായി ഇടിച്ചു. പ്രതീക്ഷിക്കാതെ കിട്ടിയ താഡനത്തില്‍ പിന്നിലേയ്ക്ക് മറിഞ്ഞു വീണ വെള്ളക്കാരന്‍, നെറ്റിയിലെ ചോരച്ചാല്‍ പൊത്തിപ്പിടിച്ചുകൊണ്ട് എണീറ്റു വന്നു.
വെള്ളക്കാരന്‍ ഇനിയെന്തെങ്കിലും പറയുന്നതിനു മുന്‍പ് ജെയ്ക്ക് പറഞ്ഞു :“യേസ്, ഐ നോ ഹെര്‍. ഐ ആം ജേയ്ക്, ഹെര്‍ എക്സ് ബോയ്ഫ്രണ്ട്”.
പരിഭ്രമം മറച്ചുവയ്ക്കാനാവാതെ വെള്ളക്കാരന്‍ ഭയന്നുവിളറി.
മിഷേലിനരികിലേയ്ക്ക് തിരിച്ചുനടക്കുമ്പോള്‍, ഒരു ചെറുപുഞ്ചിരിയോടെ ജെയ്ക് സ്വര്‍ണ്ണത്തലമുടിക്കാരനോടായി പറഞ്ഞു “ഗുഡ് ബൈ”.
ആശ്വാസം നിറഞ്ഞമുഖത്തോടെ മിഷേല്‍ ജെയ്കിനെ നോക്കി പുഞ്ചിരിച്ചു. മറുചിരി മായാതെ ജെയ്ക് എഫ്.ജെ.യ്ക്കരികിലേക്ക് നടന്നു.
“മിഷേല്‍, താങ്ക്സ് ബഡി. താങ്ക്സ് ഫോര്‍ കമിംഗ് വിത് മി”.
Monday, February 12, 2007
Sunday, February 11, 2007
പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ക്ക് - 1
അതു കേട്ടപ്പഴേയ്ക്കും ഓടിവന്നുകഴിഞ്ഞു.. ഗൊച്ചുഗള്ളന്‍ ! അടി... അടി...
അന്താരാഷ്ട്രീയ തലത്തില്‍ നടത്തപ്പെട്ട ചിക്കാഗോ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ നിന്ന് കിട്ടിയ ചില ചിത്രങ്ങളാണ് ഈ പോസ്റ്റില്‍ : ഓരോ അമേരിക്കക്കാരന്റെയും സ്വപ്നമോ പെറ്റോ toy-യോ ആയ ഹാര്‍ലി ഡേവിസണ്‍ മുതല്‍, ഇറ്റാലിയില്‍ നിന്ന് വന്ന സുന്ദരികളായ സ്കൂട്ടറുകള്‍ വരെ അണിനിരന്ന ഷോയില്‍ നിന്ന് ചില ദൃശ്യങ്ങള്‍.

ഡര്‍ട്ട് ബൈക്കുകളും ചാപ്പറുകളും ക്രൂസറുകളും ഉള്‍പ്പെടെയുള്ള ഇരുചക്രങ്ങളെ ഇഷ്ടപ്പെടുന്ന ഒരോ വായനക്കാര്‍ക്കും സ്വാഗതം.
ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്തവര്‍ക്കു പോലും പരിചയപ്പെടുത്തേണ്ടാത്ത കള്‍ട്ട് ബ്രാന്‍ഡ്


കരുത്തനായ പിന്‍-ചക്രത്തിന്റെ പിന്‍-ബലം

ഇത്, ഹാര്‍ലിയുടെ ‘ഉള്‍വശം’. ആയിരക്കണക്കിന് മൈലുകള്‍ ഈ ക്രൂസറില്‍ ചിലവിടുന്ന ഹാര്‍ലി ഫാനുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത്. മറ്റു ക്രൂസറുകളില്‍ മ്യൂസിക്/റേഡിയോ വരുന്നതിന്‍ വളരെ മുന്‍പേ തന്നെ ഹാര്‍ലിയിലെ റേഡിയോകള്‍ പ്രശസ്തമായിരുന്നമല്ലോ.

ഒരു ഹാര്‍ലി എഞ്ചിന്‍.

ഒരു കൂറ്റന്‍ സുസുക്കി ക്രൂസര്‍


കൈനറ്റിക്കിന്റെയും സ്പെക്ട്രയുടെയുമൊക്കെ വല്യേച്ചി

രണ്ട് ചക്രങ്ങള്‍ പോരെന്നുണ്ടെങ്കില്‍

ഡര്‍ട്ട് ബൈക്ക്

ഒരു സ്പോര്‍ട്സ് ബൈക്ക്

സ്പോര്‍ട്സ്

ഗ്രിപ്പിലും വലുപ്പത്തിലും, പിന്‍-ചക്രങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന മുന്‍-ചക്രങ്ങള്‍

രണ്ടാം ഭാഗം ഇവിടെ കാണുക
അന്താരാഷ്ട്രീയ തലത്തില്‍ നടത്തപ്പെട്ട ചിക്കാഗോ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ നിന്ന് കിട്ടിയ ചില ചിത്രങ്ങളാണ് ഈ പോസ്റ്റില്‍ : ഓരോ അമേരിക്കക്കാരന്റെയും സ്വപ്നമോ പെറ്റോ toy-യോ ആയ ഹാര്‍ലി ഡേവിസണ്‍ മുതല്‍, ഇറ്റാലിയില്‍ നിന്ന് വന്ന സുന്ദരികളായ സ്കൂട്ടറുകള്‍ വരെ അണിനിരന്ന ഷോയില്‍ നിന്ന് ചില ദൃശ്യങ്ങള്‍.
ഡര്‍ട്ട് ബൈക്കുകളും ചാപ്പറുകളും ക്രൂസറുകളും ഉള്‍പ്പെടെയുള്ള ഇരുചക്രങ്ങളെ ഇഷ്ടപ്പെടുന്ന ഒരോ വായനക്കാര്‍ക്കും സ്വാഗതം.
ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്തവര്‍ക്കു പോലും പരിചയപ്പെടുത്തേണ്ടാത്ത കള്‍ട്ട് ബ്രാന്‍ഡ്
കരുത്തനായ പിന്‍-ചക്രത്തിന്റെ പിന്‍-ബലം
ഇത്, ഹാര്‍ലിയുടെ ‘ഉള്‍വശം’. ആയിരക്കണക്കിന് മൈലുകള്‍ ഈ ക്രൂസറില്‍ ചിലവിടുന്ന ഹാര്‍ലി ഫാനുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത്. മറ്റു ക്രൂസറുകളില്‍ മ്യൂസിക്/റേഡിയോ വരുന്നതിന്‍ വളരെ മുന്‍പേ തന്നെ ഹാര്‍ലിയിലെ റേഡിയോകള്‍ പ്രശസ്തമായിരുന്നമല്ലോ.
ഒരു ഹാര്‍ലി എഞ്ചിന്‍.
ഒരു കൂറ്റന്‍ സുസുക്കി ക്രൂസര്‍
കൈനറ്റിക്കിന്റെയും സ്പെക്ട്രയുടെയുമൊക്കെ വല്യേച്ചി
രണ്ട് ചക്രങ്ങള്‍ പോരെന്നുണ്ടെങ്കില്‍
ഡര്‍ട്ട് ബൈക്ക്
ഒരു സ്പോര്‍ട്സ് ബൈക്ക്
സ്പോര്‍ട്സ്
ഗ്രിപ്പിലും വലുപ്പത്തിലും, പിന്‍-ചക്രങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന മുന്‍-ചക്രങ്ങള്‍
രണ്ടാം ഭാഗം ഇവിടെ കാണുക
പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ക്ക് - 2
ഒന്നാം ഭാഗം ഇവിടെ കാണുക
റേസില്‍ പങ്കെടുത്ത് തിരിച്ചുവന്ന ഒരു ബി.എം.ഡബ്ല്യു. തേഞ്ഞ പിന്‍-ചക്രങ്ങള്‍ ശ്രദ്ധിക്കുക. ‘പിരേലി‘ ലോഗോയും :^)

ഒരു ബി.എം.ഡബ്ല്യു. ഡര്‍ട്ട്

മറ്റൊരു ബീമര്‍ ഡര്‍ട്ട്, പിന്നില്‍ നിന്ന്.

ഇത് ജാക്പോട്ട് കോര്‍ണര്‍. ഷോയുടെ ഒടുവില്‍, ഓരോ ഭാഗ്യവാന്മാര്‍ക്ക് ഈ വാട്ടര്‍ ബൈക്കും മുന്നില്‍ കാണുന്ന ബൈക്കും സ്വന്തമാകും.

വാട്ടര്‍ ബൈക്ക്. കവാസാക്കി.

കസ്റ്റം പെയിന്റഡ് ഹാര്‍ലി

(ബൈക്കുകളുടെ വലിപ്പം വെളിവാക്കാന്‍ മാത്രം ഈ ചിത്രം)

സുസുക്കി സ്പോര്‍ട്സ്

ഒരു ക്രൂസറിന്റെ ടാങ്കിലുള്ള ഈ പെയിന്റിംഗ്, അമേരിക്കന്‍ മാദ്ധ്യമങ്ങളില്‍ വളരെ പോപ്പുലര്‍ ആയിരിക്കുന്നു.

ബൈക്കില്‍ ഇത്തിരി കളറൊക്കെ ആവുന്നതില്‍ വിരോധമില്ലെങ്കില്‍

ഒരു ക്രൂസറിന്റെ ഉള്‍വശം. (ഇത്രയും ബട്ടണുകള്‍ ഞെക്കിപ്പിടിച്ചുവരുമ്പോഴേയ്ക്കും, ബാലന്‍സ് തെറ്റി താഴെക്കിടക്കാതിരുന്നാല്‍ കൊള്ളാം)

പ്രായപൂര്‍ത്തിയായവര്‍ക്ക് - 3 : ‘ചിക്കാഗോ ഓട്ടോ ഷോയില്‍ നിന്ന്‘
(താമസിയാതെ പബ്ലിഷ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു)
.
റേസില്‍ പങ്കെടുത്ത് തിരിച്ചുവന്ന ഒരു ബി.എം.ഡബ്ല്യു. തേഞ്ഞ പിന്‍-ചക്രങ്ങള്‍ ശ്രദ്ധിക്കുക. ‘പിരേലി‘ ലോഗോയും :^)
ഒരു ബി.എം.ഡബ്ല്യു. ഡര്‍ട്ട്
മറ്റൊരു ബീമര്‍ ഡര്‍ട്ട്, പിന്നില്‍ നിന്ന്.
ഇത് ജാക്പോട്ട് കോര്‍ണര്‍. ഷോയുടെ ഒടുവില്‍, ഓരോ ഭാഗ്യവാന്മാര്‍ക്ക് ഈ വാട്ടര്‍ ബൈക്കും മുന്നില്‍ കാണുന്ന ബൈക്കും സ്വന്തമാകും.
വാട്ടര്‍ ബൈക്ക്. കവാസാക്കി.
കസ്റ്റം പെയിന്റഡ് ഹാര്‍ലി
(ബൈക്കുകളുടെ വലിപ്പം വെളിവാക്കാന്‍ മാത്രം ഈ ചിത്രം)
സുസുക്കി സ്പോര്‍ട്സ്
ഒരു ക്രൂസറിന്റെ ടാങ്കിലുള്ള ഈ പെയിന്റിംഗ്, അമേരിക്കന്‍ മാദ്ധ്യമങ്ങളില്‍ വളരെ പോപ്പുലര്‍ ആയിരിക്കുന്നു.
ബൈക്കില്‍ ഇത്തിരി കളറൊക്കെ ആവുന്നതില്‍ വിരോധമില്ലെങ്കില്‍
ഒരു ക്രൂസറിന്റെ ഉള്‍വശം. (ഇത്രയും ബട്ടണുകള്‍ ഞെക്കിപ്പിടിച്ചുവരുമ്പോഴേയ്ക്കും, ബാലന്‍സ് തെറ്റി താഴെക്കിടക്കാതിരുന്നാല്‍ കൊള്ളാം)
പ്രായപൂര്‍ത്തിയായവര്‍ക്ക് - 3 : ‘ചിക്കാഗോ ഓട്ടോ ഷോയില്‍ നിന്ന്‘
(താമസിയാതെ പബ്ലിഷ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു)
.
Subscribe to:
Posts (Atom)
